ഇന്ദ്രജിത്ത് നായകനാകുന്ന 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'

 ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശംഭു പുരുഷോത്തമനാണ്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. മേയ് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുരളി ഗോപി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, അനുമോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വെടി വഴിപാട് സംവിധാനം ചെയ്തത് ശംഭു പുരുഷോത്തമനാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍