വിധു വിന്‍സെന്റിന്റെ 'സ്റ്റാന്‍ഡ് അപ്പ്'; രജിഷയും നിമിഷയും നായികമാര്‍

ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം സ്വന്തമാക്കിയ വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'സ്റ്റാന്‍ഡ് അപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉമേഷ് ഓമനക്കുട്ടന്റേതാണ് തിരക്കഥ. ജൂണ്‍ മധ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മാന്‍ഹോള്‍ ആണ് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ആദ്യ ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍