മോദി വീണ്ടും അധികാരത്തില്‍ വരണം; ആഗ്രഹം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വീണ്ടും ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്നായിരുന്നു ഇമ്രാന്റെ പരാമര്‍ശം. വലതുപക്ഷ പാര്‍ട്ടിയായ ബിജെപി ജയിക്കുകയാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് വരുന്നതെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഒത്തുതീര്‍പ്പ് ആവശ്യപ്പെടാന്‍ ഭയമായിരിക്കും ഇമ്രാന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും താന്‍ ചിന്തിച്ചിരുന്നില്ല. നേരത്തെ മുസ്ലിംകള്‍ ഇന്ത്യയില്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ മുസല്‍മാന്‍മാര്‍ ആക്രമിക്കപ്പെടുകയാണ്. തീവ്ര ഹിന്ദു ദേശീയത കാരണം അവര്‍ അങ്ങേയറ്റം ഭീതിയിലാണെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍