ഐപിഎല്‍ ഇനി പാക്കിസ്ഥാനില്‍ കാണാനാവില്ല; നിരോധനം ഏര്‍പ്പെടുത്തി ഇമ്രാന്‍ സര്‍ക്കാര്‍

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാന്‍ നിരോധമേര്‍പ്പെടുത്തി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിതമായ ശ്രമമാണ് ഐപിഎല്ലെന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാക്കിസ്ഥാനില്ലെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ല. അതു കണ്ടതുകൊണ്ടാണ് സംപ്രേക്ഷണം നിരോധിക്കാനുള്ള നടപടിയെന്നും ചൗധരി പറഞ്ഞു. നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പിഎസ്എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ചാനലുകള്‍ പിന്‍മാറിയിരുന്നു. പിഎസ്എല്ലിനെയും പാക് ക്രിക്കറ്റിനെയും തകര്‍ക്കാനായിരുന്നു ഇതുവഴി ഇന്ത്യയുടെ ലക്ഷ്യമെന്നും ചൗധരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍