ഇന്ത്യയെ വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം : പെരുമ്പടവം ശ്രീധരന്‍

തിരുവനന്തപുരം: മോദി ഭരണത്തില്‍ നഷ്ടപ്പെട്ടുപോയ ഇന്ത്യയെ വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമാണ് തെരഞ്ഞെടുപ്പെന്ന് എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍. കെപിസിസി പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ സിഡിയും യുഡിഎഫിന്റെ ലോഗോയും ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ മോദി രാജ്യത്തെ വിഭജിച്ചു. വിയോജിക്കുന്നവരോട് അസഹിഷ്ണുത കാണിക്കുന്ന മോദിക്കെതിരെ രാജ്യത്തെ 200 എഴുത്തുകാര്‍ പരസ്യമായി പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചു സമ്മത പത്രത്തില്‍ ഒപ്പിട്ടുണ്ട്. 
മോദിയുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പോരാടന്‍ ഇരുന്നൂറല്ല രാജ്യത്തെ മുഴുവന്‍ എഴുത്തുകാരും മുന്നോട്ട് വരുമെന്നും പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി പബ്ലിസിറ്റി കമ്മിറ്റി തയാറാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളുടെ സിഡി യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മുന്‍ കെപിസിസി പ്രസിഡന്റ് എം.എം.ഹസന് നല്‍കി പ്രകാശനം ചെയ്തു. 
കെപിസിസി പ്രസ് സെക്രട്ടറി പി.ടി.ചാക്കോ തയാറാക്കിയ 'കല്യാട്ട് കണ്ണീര്‍ വിലാപം' എന്ന ഡോക്യൂമെന്ററിയുടെ പ്രകാശനം ശശി തരൂരും നിര്‍വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍