കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഇന്ന് നിലമ്പൂരില്‍

നിലമ്പൂര്‍: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് നിലന്പൂരില്‍ പര്യടനം നടത്തും. വയനാട് എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേന്ദ്ര മന്ത്രി ഇന്ന് ഉച്ചക്കഴിഞ്ഞ് 3.30ന് നിലമ്പൂര്‍ ചെട്ടിയങ്ങാടിയില്‍ പ്രസംഗിക്കുമെന്ന് എന്‍ഡിഎ നേതാക്കള്‍ അറിയിച്ചു.
രാഹുല്‍ഗാന്ധി വണ്ടുരില്‍ പങ്കെടുക്കുന്ന അതെ സമയമാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെയും പൊതുയോഗം. യോഗത്തില്‍ ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എം.രാജന്‍, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി.സംസ്ഥാന കമ്മറ്റി അംഗം സദാനന്ദന്‍, പി.രഘുനാഥ്, കെ.രാമചന്ദ്രന്‍, അരയാക്കണ്ടി സന്തോഷ് എന്നിവര്‍ പ്രസംഗിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍