ധോണിക്ക് പുറംവേദന; അടുത്ത മത്സരത്തില്‍ കളിക്കുമോ എന്ന് വ്യക്തമല്ല

ഹൈദരാബാദ്: ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുറംവേദന. ഇതേത്തുടര്‍ന്നാണ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ധോണി കളത്തിലിറങ്ങാതിരുന്നത്. ധോണിക്ക് പകരം സുരേഷ് റെയ്‌നയാണ് ടീമിനെ നയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 2010നുശേഷം ഇതാദ്യമായാണ് ധോണി ഇറങ്ങാതിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ചെന്നൈക്കൊപ്പം ധോണി കളത്തിലില്ലാത്തത്.അടുത്ത മത്സരത്തില്‍ ധോണി കളിക്കുമോ എന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍