വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറയുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് ശരിയല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന നടപടി ശരിയല്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി പറഞ്ഞ തിരുവനന്തപുരം പട്ടത്തെ വോട്ടര്‍ക്കെതിരേ കേസെടുത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി പറയുന്നവര്‍ തന്നെ വോട്ടിംഗ് മെഷീന്റെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കുന്ന നടപടിയാണിത്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ കമ്മീഷന്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നവര്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി എഴുതി നല്‍കണമെന്നും പരാതി സ്വയം തെളിയിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. ഇത് എങ്ങനെ പ്രായോഗികമായി സാധിക്കുമെന്നാണ് പരാതിക്കാരുടെ ചോദ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍