റാലിക്കിടെ സംഘര്‍ഷം: പോലീസ് സംരക്ഷണം തേടി ഊര്‍മിള മതോന്ദ്കര്‍

മുംബൈ: കോണ്‍ഗ്രസ്ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായി ഊര്‍മിള മതോന്ദ്കര്‍ പോലീസ് സംരക്ഷണം തേടി.
മുംബൈ തീരപ്രദേശത്തെ പ്രചാരണത്തിനായി ഊര്‍മിള എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
ഇതിനു പിന്നാലെയാണ് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഊര്‍മിള പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും ജനങ്ങള്‍ക്കിട!യില്‍ ഭയം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഊര്‍മിള പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍