അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടി

അതിരപ്പിള്ളി: വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രവേശന നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്ക് നിലവില്‍ വന്നു.കേരളത്തിലുടനീളം വനം വകുപ്പിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാരിലേക്കുള്ള റവന്യൂ വര്‍ധിപ്പിച്ചതിനാലാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും വനപാലകര്‍ പറഞ്ഞു.മുതിര്‍ന്നവര്‍ക്കുള്ള നിരക്ക് മുപ്പത് രൂപയില്‍ നിന്ന് നാല്പതായും കുട്ടികളുടെ നിരക്ക് രണ്ടില്‍ നിന്ന് അഞ്ചായും വിദേശികളുടെ നിരക്ക് 100ല്‍ നിന്ന് 150 ആയും വര്‍ധിപ്പിച്ചു. കാമറ 40ല്‍ നിന്ന് 50ആയും വീഡിയൊ കാമറ 250ല്‍ നിന്ന് 300 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടേയും പ്രതിഷേധത്തെത്തുടര്‍ന്ന് ടിക്കറ്റ് നിരക്ക് പിന്‍വലിച്ചിരുന്നു.ഈ ടിക്കറ്റില്‍ തന്നെ വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രത്തിലും പ്രവേശിക്കാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍