വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

മുംബൈ: വൈദ്യുത വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. ഹൈബ്രിഡ് വാഹനങ്ങള്‍ മുതല്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍(ബിഇവി) വരെയുള്ള വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ ലാന്‍ഡ് റോവറിന്റെ ആദ്യ ഹൈബ്രിഡ് വാഹനം ജാഗ്വാര്‍ ലാന്‍ഡ് റോവറും 2020 രണ്ടാം പകുതിയോടെ ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമായ ജാഗ്വാര്‍ ഐപേസും പുറത്തിറക്കാനാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ തയാറെടുക്കുന്നത്. സുസ്ഥിര ഭാവിക്കായി സ്വയം തയാറെടുക്കുന്നതിനാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഈ വഴിയില്‍ നീങ്ങുന്നതിനുള്ള ശരിയായ ഉത്പന്നങ്ങളാണ് കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചിട്ടുള്ളതെന്നും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍