വീണ്ടും ജാമ്യാപേക്ഷ നല്‍കാനൊരുങ്ങി നീരവ് മോദി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടിക്കണക്കിനു രൂപ വായ്പയെടുത്തശേഷം മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടീഷ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുന്നു. മോദി നല്‍കിയ രണ്ടാമത്തെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം. മോദി എച്ച്എംപി വാണ്ട്‌സ്‌വര്‍ത്ത് ജയിലില്‍ തടവിലാണ്. ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബുത്തുനോട്ടിന്റെ വിധിക്കെതിരേ നീരവ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നുവെന്നുണ്ട്. എന്നാല്‍, ഇതുവരെയും അയാള്‍ ഹര്‍ജി നല്‍കിയിട്ടില്ലെന്ന് ഇന്ത്യയിലെ അന്വേഷണസംഘത്തിനുവേണ്ടി ഹാജരാകുന്ന കൗണ്‍ പോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) വക്താക്കള്‍ പറഞ്ഞു. ഏപ്രില്‍ 26നു കേസ് വീണ്ടും പരിഗണിക്കും. അതുവരെ നീരവ് മോദിക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍