പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നെന്നു പാക് വിദേശകാര്യമന്ത്രി

ഇസ്‌ലാമാബാദ്: ഏപ്രില്‍ 16നും 20 നും ഇടയില്‍ പാക്കിസ്ഥാനെ വീണ്ടും ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങളുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ജയ്ഷ ഇമുഹമ്മദ് ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യപാക് സംഘര്‍ഷം ഉടലെടുത്തത്. ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. പുല്‍വാമയ്ക്കു മറുപടിയായി ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ് ഇ മുഹമ്മദ് പരിശീലന കേന്ദ്രത്തില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. ഇതിനു പിറ്റേന്ന് പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് പാക്കിസ്ഥാന്റെ പിടിയിലായി. പൈലറ്റിനെ പാക്കിസ്ഥാന്‍ മാര്‍ച്ച് ഒന്നിന് ഇന്ത്യക്കു കൈമാറി. പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ് വിശ്വസനീയമായ ഇന്റലിജന്‍സ് വിവരമുണ്ടെന്ന് മുള്‍ട്ടാനില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഖുറേഷി പറഞ്ഞത്. ഇക്കാര്യം യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളെ ധരിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍