മുഖ്യശത്രു ആരെന്നു കോണ്‍ഗ്രസ് വ്യക്തമാക്കണം: മന്ത്രി കടകംപള്ളി

പുല്‍പ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു എല്‍ഡിഎഫോ ബിജെപിയോ എന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നു മന്ത്രി കടകംപളളി സുരേന്ദ്രന്‍. പാടിച്ചിറയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രുപീകരിക്കുന്നതിനു മുന്‍കൈയെടുക്കുന്ന ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതിലെ വൈരുദ്ധ്യം സമ്മതിദായകര്‍ തിരിച്ചറിയുമെന്നും കടകംപള്ളി പറഞ്ഞു. ജോബി കരോട്ടുകുന്നേല്‍ അധ്യക്ഷത വഹിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍