ബെന്നി ബഹനാനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് മക്കളും മരുമക്കളും

കൊച്ചി: ആശുപത്രിയില്‍ കഴിയുന്ന ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാനു വേണ്ടി വോട്ടു തേടി മക്കളും മരുമക്കളും. മക്കളായ വേണു തോമസ്, വീണ, മരുമക്കളായ ജെയിന്‍, മനു എന്നിവരാണു പിതാവിന് വോട്ടഭ്യര്‍ഥിച്ചിറങ്ങിയത്. ഇക്കഴിഞ്ഞ ദിവസം രാവിലെ വെട്ടിക്കല്‍ എറിയത്തു പള്ളിയിലാണ് മകന്‍ വേണുവും ഭാര്യയും വോട്ടു തേടിയെത്തിയത്. കുര്‍ബാനയില്‍ പങ്കെടുത്ത ഇരുവരും പിതാവിനു വേണ്ടി വോട്ടഭ്യര്‍ഥിച്ചു. ഇരുവര്‍ക്കും സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഒപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ സഹായത്തിനെത്തി. മകള്‍ വീണ, മരുമകന്‍ മനു എന്നിവര്‍ താമരച്ചാല്‍ സെന്റ് മേരീസ് പള്ളിയില്‍ വിവാഹച്ചടങ്ങിന് എത്തിയവരോടും സമീപത്തെ കവലയിലും വോട്ട് അഭ്യര്‍ഥിച്ചു. ഊരോക്കാട് പള്ളിയിലെത്തിയ വീണയും സംഘവും നേര്‍ച്ചക്കഞ്ഞിയും കഴിച്ചു. വീടുകള്‍ കയറിയിറങ്ങിയും പിതാവിനായി വീണ വോട്ടഭ്യര്‍ഥിച്ചു. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ എന്നിവരാണ് ബെന്നി ബഹനാനു വോട്ടു ചോദിച്ചിറങ്ങി. കീഴ്മാട് മണ്ഡലത്തിലെ കാര്‍മല്‍ കവലയില്‍നിന്നു രാവിലെ ഏഴിന് ആരംഭിച്ച പര്യടനം രാത്രി പറവൂര്‍ കവലയില്‍ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍