ഗൂഗിള്‍ ഇന്‍ബോക്‌സിന് പകരക്കാരനായി സ്പാര്‍ക്ക് വരുന്നു

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഫോണുകളിലെ ജനപ്രിയമായ ഇമെയില്‍ ആപ്ലിക്കേഷനായ സ്പാര്‍ക്ക് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേക്കും വരുന്നു. ഇന്‍ബോക്‌സ് ബൈ ജിമെയില്‍ പിന്‍വലിച്ചതായി ഗൂഗിള്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സ്പാര്‍ക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍, സ്‌നൂസിംഗ്, റിമൈന്റര്‍, ക്വിക്ക് റിപ്ലൈ തുടങ്ങിയ ഫീച്ചറുകള്‍ സ്പാര്‍ക്കില്‍ ലഭിക്കും. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു സ്പാര്‍ക്ക്. സ്പാര്‍ക്ക് വരുന്നതോടെ ജിമെയില്‍ സേവനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി തരംതിരിക്കാന്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സാധിക്കും. പേഴ്‌സണല്‍, വര്‍ക്ക്, ന്യൂസ് ലെറ്ററുകള്‍ എന്നിങ്ങനെ ഇമെയിലുകള്‍ തരംതിരിക്കാനുള്ള സൗകര്യം സ്പാര്‍ക്ക് നല്‍കുന്നുണ്ട്. അതേസമയം, ഐഒഎസില്‍ ലഭ്യമായ എല്ലാ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍