കൊച്ചിയില്‍നിന്നു ചൈനയിലേക്കു നേരിട്ടു ചരക്കുകപ്പല്‍ സര്‍വീസ്

കൊച്ചി: തായ് വാന്‍ ആസ്ഥാനമായ വാന്‍ ഹായ് ലിമിറ്റഡ് ഷിപ്പിംഗ് ശൃംഖല ഇന്ത്യയിലെ ഒമേഗ ഷിപ്പിംഗ്ഏജന്‍സീസുമായി കൈകോര്‍ത്തു കൊച്ചിയില്‍നിന്നു നേരിട്ടു ചൈനയിലേക്കു കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് തുടങ്ങും. ചൈന ഇന്ത്യ എക്‌സ്പ്രസ് രണ്ട് എന്നു പേരിട്ടിരിക്കുന്നു ഫാര്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യന്‍ ഉപദ്വീപ്, റെഡ് സീ, ബ്ലാക്ക് സീ, ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക, വടക്കന്‍ അമേരിക്ക, അമേരിക്കയുടെ പടിഞ്ഞാറെ തീരം എന്നിവ ഉള്‍പ്പെടുന്ന വലിയ ചരക്കുകപ്പല്‍ ശൃംഖലയുള്ള വാന്‍ ഹായ് ലൈന്‍സ് ലിമിറ്റഡിന് 100 ചരക്കുകപ്പലുകളും എല്ലാ പ്രധാന പോര്‍ട്ടുകളിലും നഗരങ്ങളിലും ഓഫീസുകളും ഏജന്‍സികളുമുണ്ട്. വാന്‍ ഹായ് ലൈന്‍സിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ബി യാംഗ്, ആന്‍ഡ്രു യാംഗ്, ഒമേഗ ഷിപ്പിംഗ് ഏജന്‍സീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അബ്രോ, ഡയറക്ടര്‍ ലെനി അബ്രോ, ഡിപി വേള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രവീണ്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍