എമി ജാക്‌സണ്‍ അമ്മയാകുന്നു

രജനികാന്തിന്റെ 2.0, വിക്രമിന്റെ ഐ എന്നീ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ എമി ജാക്‌സണ്‍ അമ്മയാകുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് എമി ഇക്കാര്യം ആരാധകരെ അറിയിച്ചത്. മൂന്ന് മാസം മുന്‍പാണ് കാമുകനായ ജോര്‍ജ് പനയോറ്റുവുമായുള്ള എമിയുടെ വിവാഹ നിശ്ചയം നടന്നത്. കാമുകനുമൊത്തുള്ള ചിത്രവും എമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പനായ ആന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനായ ജോര്‍ജുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലാണ് എമി. ബ്രിട്ടനിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ജോര്‍ജ്. എല്‍.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് വംശജയായ എമി ജാക്‌സണ്‍ തമിഴില്‍ അരങ്ങേറിയത്. തെരി, തങ്കമകന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സിംഗ് ഈസ് ബ്‌ളിംഗ്, ഫ്രീക്കി അലി എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍