സിനിമാഭ്രാന്തിയായ ഭാര്യയെ ഞെക്കിക്കൊന്നു

മുംബൈ: രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ മൊബൈല്‍ ഫോണില്‍ സിനിമ കണ്ടിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു. അന്ധേരി വെസ്റ്റിലാണ് സംഭവം. ചേതന്‍ ചൗഗൂലെ എന്ന മുപ്പത്തിരണ്ടുകാരനാണ് ഭാര്യയെ കൊന്നത്. ഇയാള്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി. സിനിമാ ഭ്രാന്തിയായിരുന്നു ചേതന്റെ ഭാര്യ. അവസരം കിട്ടുമ്‌ബോഴെല്ലാം മെബൈല്‍ ഫോണിലോ ടി.വിയിലോ സിനിമകള്‍ കാണും. ഇതിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു. വഴക്കിനൊടുവില്‍ ഭാര്യ പിണങ്ങിപ്പോകും. കുറച്ചുദിവസം കഴിയുമ്പോഴും തിരിച്ചുവരും. തൊഴില്‍രഹിതനാണ് ചേതന്‍.
കഴിഞ്ഞദിവസം വീട്ടുചെലവിന് പണം നല്‍കണമെന്ന് ഭാര്യ ചേതനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ പണം നല്‍കാനില്ലെന്ന് ചേതന്‍ പറഞ്ഞു. ഇതോടെ വഴക്കായി. അല്പസമയം കഴിഞ്ഞപ്പോള്‍ യുവതി മൊബൈല്‍ ഫോണില്‍ സിനിമ കാണാന്‍ തുടങ്ങി. ഇതോടെ വീണ്ടും വഴക്കാരംഭിച്ചു. ഭാര്യ സിനിമ കാണുന്നതിനാല്‍ തന്റെ ഉറക്കം നഷ്ടപ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തിലാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും അല്പം കഴിഞ്ഞപ്പോഴാണ് ചെയ്തതെന്താണെന്ന് വ്യക്തമായതെന്നുമാണ് ചേതന്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കൊല നടക്കുമ്പോള്‍ ദമ്പതികളുടെ രണ്ടുവയസുള്ള കുഞ്ഞ് വീട്ടിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍