മുഖ്യശത്രു ബി.ജെ.പി; സി.പി.എമ്മിനെ ശത്രുവായി കാണാന്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ല: ഖുശ്ബു

കല്‍പ്പറ്റ: തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്നും സി.പി.എമ്മിനെ ശത്രുവായി കാണാന്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അല്ലെന്നും എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാല്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാന്‍ സമയമെടുക്കുമെന്നും ഖുശ്ബു വയനാട്ടില്‍ പറഞ്ഞു
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പ് എന്നും ഖുശ്ബു പറഞ്ഞു.രാത്രി വൈകിയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മള സ്വീകരണമാണ് ഖുശ്ബുവിന് ലഭിച്ചത്. പാതയോരങ്ങളില്‍ കാത്തുനിന്ന സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വോട്ടര്‍മാരോട് രാഹുലിനായി വോട്ടഭ്യര്‍ത്ഥിച്ചു. നിരവില്‍പുഴക്കടുത്ത കുഞ്ഞോം ഗ്രാമത്തില്‍ നിന്ന് തുടങ്ങി പനമരം വരെ റോഡ് ഷോ നടത്തിയാണ് ഖുശ്ബു വയനാട്ടിലെ ആദ്യ ദിന പര്യടനം അവസാനിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍