രാജ്യം നിലനില്പിനായുള്ള പോരാട്ടത്തില്‍: കാനം

 
റാന്നി: രാജ്യം നിലനില്പിനായുള്ള പോരാട്ടത്തിലാണെന്നും ആദ്യമായാണ് ഇത്തരം സന്ദര്‍ഭം ഉണ്ടായിരിക്കുന്ന തെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് പത്തനംതിട്ട പാര്‍ലമെ ന്റ്സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം റാന്നി പെരുനാട് നടന്ന പൊതുസമ്മേ ളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
രാജ്യം ഭരിക്കുന്ന ബിജെപി രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിക്കുകയും മതനിരപേ ക്ഷതയും ജനങ്ങളുടെ ഐക്യവും പാര്‍ലമെന്റ് ജനാധിപത്യവും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഈ തെരഞ്ഞെടുപ്പിന് കഴിയും. അടിസ്ഥാന മൂല്യങ്ങള്‍ ബലികഴിച്ച് മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടത് പക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.എസ്. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡംഗം ഫാ. മാത്യൂസ് വാഴക്കുന്നം മുഖ്യ പ്രഭാക്ഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയന്‍, എം. വി. വിദ്യാധരന്‍, ബേബിച്ചന്‍ വെച്ചൂച്ചിറ, മനോജ് ചരളേല്‍, എസ് ഹരിദാസ്, പി. ആര്‍. പ്രസാദ്, പി. എസ്. മോഹനന്‍,കോമളം അനിരുദ്ധന്‍, കെ. എന്‍. പുരുഷോത്തമന്‍, ഗിരിജാ മധു, കെ. സതീഷ്, വി. ജി. സുരേഷ്, കെ. ടി. സജി എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍