വിവാദ പരാമര്‍ശവുമായി സിദ്ദു

കത്തിഹാര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. ബിഹാറിലെ കത്തിഹാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി താരിഖ് അന്‍വറിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കവെ മുസ്ലീം വോട്ടര്‍മാരുടെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചതാണ് സിദ്ദുവിന് കുരുക്കായത്.
സംഭവത്തെ തുടര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് ഓഫീസ് തുടര്‍ നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. മുസ്ലീങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്യണമെന്നും, എന്നാല്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകുമെന്നുമാണ് സിദ്ദു പറഞ്ഞത്. സിദ്ദുവിനെതിരേ തെര. കമ്മീഷന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് വര്‍ഗീയ പരാമര്‍ശത്തിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് സിദ്ദുവും പരിധി വിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍