ആലിയ ഭട്ട് വരുണ്‍ ധവാന്‍ കൂട്ടുകെട്ടിലെ കളങ്ക് ഏപ്രില്‍ റിലീസ്; ട്രെയിലര്‍ പുറത്ത്

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വര്‍മന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന കളങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സോനാക്ഷി സിന്‍ഹ, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പും ഇന്ത്യന്‍ വിഭജന സമയത്തുമുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് കളങ്ക്. കരണ്‍ ജോഹര്‍, സൈദ് നാദിയദ്വാല, ഹിറോ യാഷ്, അപൂര്‍വ മേഹ്ത എന്നിവരാണ് നിര്‍മാതാക്കള്‍. ബിനോദ് പ്രധന്‍ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 25 വര്‍ഷത്തിന് ശേഷം സഞ്ജയ് ദത്തും മാധുരി ദീക്ഷിതും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കളങ്കിനുണ്ട്. ഏപ്രില്‍ 17നാണ് കളങ്കിന്റെ റിലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍