രാഹുല്‍ പ്രധാനമന്ത്രിയാകണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്ന് മേനക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ജനങ്ങളുടെ പിന്തുണയില്ല. അവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും മേനക ഗാന്ധി പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധി അമേത്തിയിലും വയനാട്ടിലും മത്സരിക്കുന്നതിനെ അവര്‍ ന്യായീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് രണ്ടോ അതിലധികമോ സീറ്റില്‍ മത്സരിക്കാമെന്ന് മേനക പറഞ്ഞു. സുല്‍ത്താന്‍പുരില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍