ചാമ്പ്യന്‍സ് ലീഗില്‍ ഇനി റോണോ ഇല്ല

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗ് കിരീട പോരാട്ടത്തിന് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല. കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ യുവന്റസിനെ തറപറ്റിച്ച് അയാക്‌സാണ് ഇറ്റലിയിലെ ചാമ്പ്യന്‍മാര്‍ക്ക് നാട്ടിലേക്കുള്ള വഴിതെളിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അയാക്‌സിന്റെ വിജയം. ആദ്യ പാദത്തില്‍ മത്സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി 3-2 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് അയാക്‌സ് ചാമ്പ്യന്‍സ് ലീഗ് സെമി ഉറപ്പിച്ചത്.
മത്സരത്തിന്റെ 28ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനെ മുന്നിലെത്തിച്ചെങ്കിലും ആറു മിനിറ്റിനുള്ളില്‍ അയാക്‌സ് ഗോള്‍ മടക്കി. വാന്‍ ഡി ബീകായിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയില്‍ മത്യാസ് ലെഡിറ്റിന്റെ ഗോള്‍ കൂടിയായയോടെ യുവെയുടെ പതനം പൂര്‍ത്തിയായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍