ലാലു റാബ്രി മോര്‍ച്ചയുമായി തേജ് പ്രതാപ് യാദവ്

പാറ്റ്‌ന: ബിഹാറില്‍ ആര്‍ജെഡിയെ പ്രതിസന്ധിയിലാക്കി ലാലുവിന്റെ തേജ് പ്രതാപ് യാദവ് ലാലു റാബ്രി മോര്‍ച്ച എന്ന പേരില്‍ പുതിയ സംഘടന രൂപവത്കരിച്ചു. സരണ്‍ ലോക്‌സഭാ സീറ്റില്‍ റാബ്രി ദേവി മത്സരിക്കണമെന്നാണു തേജ് പ്രതാപിന്റെ ആവശ്യം. തന്റെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സരണില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണു തേജ് പ്രതാപിന്റെ ഭീഷണി. തേജ് പ്രതാപിന്റെ ഭാര്യാപിതാവ് ചന്ദ്രിക റായി ആണു സരണിലെ ആര്‍ജെഡി സ്ഥാനാര്‍ഥി. പാര്‍സയിലെ എംഎല്‍എയാണു റായി. തന്റെ രണ്ട് അനുയായികള്‍ക്ക് ജഹാനാബാദ്, ശിവഹര്‍ സീറ്റുകള്‍ വേണമെന്നും തേജ് പ്രതാപ് ആവശ്യമുയര്‍ത്തുന്നു. ഐശ്വര്യ റായിയുടെ മകള്‍ ഐശ്വര്യയും തേജ് പ്രതാപും കഴിഞ്ഞ മേയിലാണു വിവാഹിതരായത്. ഇരുവരും അകല്‍ച്ചയിലാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍