ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രി ആകണമെന്നു ദേവഗൗഡ

 വിജയവാഡ: ബിജെപി ഇതര കക്ഷികള്‍ക്കു ഭൂരിപക്ഷം കിട്ടിയാല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്ത പ്രധാനമന്ത്രിയാകണമെന്നു ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. കൃഷ്ണ ജില്ലയിലെ തിരുവുരില്‍ റോഡ്‌ഷോയെ അഭിസംബോധന ചെയ്യുകയായിരുന്നു ഗൗഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ എതിര്‍ക്കാനുള്ള ശൗര്യം നായിഡുവിനുണ്ടെന്ന് ഗൗഡ പറഞ്ഞു. എന്നാല്‍, തനിക്ക് പ്രധാനമന്ത്രിപദ മോഹമില്ലെന്നു നായിഡു മറുപടി പറഞ്ഞു. ഐക്യമുന്നണിയുടെ കണ്‍വീനറായിരിക്കേ താനാണു പ്രധാനമന്ത്രിസ്ഥാനത്തേക്കു ദേവഗൗഡയുടെ പേര് നിര്‍ദേശിച്ചെന്നു നായിഡു ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍