ആദ്യവോട്ടവകാശം വിനിയോഗിക്കാന്‍ 22,805 പേര്‍

പത്തനംതിട്ട: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭ്യമായത് 22,805 പേര്‍ക്ക്. 18, 19 വയസുകാരാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ഈ പ്രായവിഭാഗത്തിലുള്ള 12,156 ആണ്‍കുട്ടികളും 10,648 പെണ്‍കുട്ടികളും ഇത്തവണ ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടി. ആറന്മുള മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പുതുതലമുറക്കാര്‍ വോട്ടവകാശം നേടിയെടുത്തത്. 1998 പുരുഷന്‍മാരും 1634 സ്ത്രീകളും ഉള്‍പ്പെടെ 3632 പേര്‍ ഇവിടെനിന്നും വോട്ടര്‍പട്ടികയില്‍ ആദ്യമായി പേരുചേര്‍ത്തു. കുറവ് റാന്നി മണ്ഡലത്തിലാണ്. 1496 പുരുഷന്‍മാരും 1327 സ്ത്രീകളും അടക്കം 2823 പേരാണ് റാന്നിയില്‍നിന്നും വോട്ടവകാശത്തിന് അര്‍ഹരായത്. 1773 പുരുഷന്‍മാരും 1654 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും ഉള്‍പ്പെടെ 3428 പേര്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നും, 1755 പുരുഷന്‍മാരും 1515 സ്ത്രീകളും ഉള്‍പ്പെടെ 3270 പേര്‍ പൂഞ്ഞാറില്‍നിന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടി. കോട്ടയം ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളില്‍നിന്നായി ആകെ 6698 പേര്‍ ഇക്കുറി പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും. തിരുവല്ലയില്‍ 3024 പേരും (പുരുഷന്‍ 1652 സ്ത്രീ 1372) കോന്നിയില്‍ 3122 പേരും (പുരുഷന്‍ 1650 സ്ത്രീ 1472) അടൂരില്‍ 3506 പേരും (പുരുഷന്‍ 1832 സ്ത്രീ 1674) ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നേടിയെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍