പ്രിയങ്കഗാന്ധി 20ന് നിലമ്പൂരില്‍

നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിലമ്പൂര്‍, വണ്ടൂര്‍ മേഖലയില്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും എത്തുമെന്ന വാര്‍ത്തയറിഞ്ഞതോടെ പ്രവര്‍ത്തകര്‍ ആവേശത്തില്‍. രാഹുലും പ്രിയങ്കയും എത്തുന്നതോടെ ജില്ലയില്‍ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍
രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വണ്ടൂരില്‍ നാളെ സംഘടിപ്പിക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കും. വയനാട് മണ്ഡലത്തില്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളില്‍ നിന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വണ്ടൂരിലേക്ക് ഒഴുകിയെത്തും. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും മുമ്പ് നിലമ്പൂരില്‍ എത്തിയിട്ടുണ്ട്, നെഹ്‌റു കുടും ബത്തിലെ പിന്‍മുറക്കാരനായ രാഹുല്‍ ഗാന്ധി വണ്ടൂരിലെത്തുമെന്നറിഞ്ഞ ആഹ്ലാദത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രിയങ്കഗാന്ധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ 20നു നിലമ്പൂരിലെത്തും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍