2000 മെഗാവാട്ട് വൈദ്യുതി എത്തിക്കും

 തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതിനു സൗകര്യം ഒരുക്കുന്ന റായ്പുര്‍ പുകലൂര്‍ തൃശൂര്‍ മാടക്കത്തറ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (എച്ച്‌വിഡിസി) വൈദ്യുതി ലൈനിനു ഭൂമിയേറ്റെടുക്കുന്നതിനുള്ള പാക്കേജിനു മന്ത്രിസഭ അനുമതി നല്‍കി. റായ്പുരില്‍ നിന്ന് 865 കെവി ലൈനും പുകലൂരില്‍ നിന്നു തൃശൂരിലേക്ക് 395 കെവി ലൈനുമാണു നിര്‍മിക്കുന്നത്. ഇതിനായി ഭൂമിയേറ്റെടുക്കുന്നതിന് ഇടമണ്‍ കൊച്ചി വൈദ്യുതിലൈന്‍ സ്ഥാപിക്കുന്നതിനു നടപ്പാക്കിയ അതേ പാക്കേജില്‍ പദ്ധതി തയാറാക്കും. ഇതനുസരിച്ച് ലൈന്‍ കടന്നു പോകുന്ന മേഖലകളിലുള്ളവര്‍ക്കു സ്ഥലത്തിന്റെ വിപണി വിലയ്ക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കും. ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാം. ലൈനിനു കീഴില്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും വന്‍ വൃക്ഷങ്ങള്‍ നടുന്നതിനും മാത്രമേ നിയന്ത്രണമുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍