പുതുവൈപ്പിലെ സെസ് മേഖലയില്‍ ഗെയിലിന് 2 മാസം കൂടി പ്രവര്‍ത്തിക്കാം

കൊച്ചി : പുതുവൈപ്പിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് (ഗെയില്‍) രണ്ടു മാസം കൂടി പ്രവര്‍ത്തനാനുമതി നല്‍കി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കഴിഞ്ഞ മാര്‍ച്ച് 31നാണ് സെസ് മേഖലയിലെ ഗെയിലിന്റെ കാലാവധി കഴിഞ്ഞത്. വിദേശ നാണ്യം നേടിത്തരാത്ത പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക സാമ്പത്തിക മേഖലാ കമ്മിഷണര്‍ അനുമതി പുതുക്കി നല്‍കിയില്ലെന്നാരോപിച്ച് ഗെയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.പോര്‍ട്ട് ട്രസ്റ്റിന്റെ 'ൂമിയിലെ പ്രത്യേക സാമ്ബത്തിക മേഖലയില്‍ പോര്‍ട്ട് ട്രസ്റ്റും പെട്രോനെറ്റും എല്‍.എന്‍.ജി ലിമിറ്റഡുമാണ് എല്‍.എന്‍.ജി പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിലിന് ഡെസ്പാച്ച് ടെര്‍മിനല്‍ സ്ഥാപിക്കാന്‍ 2010 ജൂലായ് 27നാണ് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലാ കമ്മിഷണര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് വാതക വിതരണത്തിന് പോര്‍ട്ട് ട്രസ്റ്റുമായി ഗെയില്‍ ധാരണയായി. 2009 ഡിസംബര്‍ മുതല്‍ 30 വര്‍ഷത്തേക്ക് ഒരു ഹെക്ടര്‍ 'ൂമി പാട്ടത്തിന് കൈമാറിയായിരുന്നു ധാരണ. വിദേശ നാണ്യം നേടിത്തരാത്ത സ്ഥാപനമെന്ന നിലയില്‍ ഗെയിലിന് പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തടസമുണ്ടായിരുന്നു. ഇതു മറികടക്കാന്‍ ഉണ്ടാക്കിയ ബോണ്ട് പ്രകാരം 2018 ആഗസ്റ്റ് 25 വരെയും പിന്നീട് 2019 മാര്‍ച്ച് 31 വരെയും അനുമതി നല്‍കി. വിദേശ നാണ്യം നേടിത്തരണമെന്ന വ്യവസ്ഥ പാലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇക്കാരണത്താലാണ് അനുമതി പുതുക്കാത്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ആ'്യന്തര താരിഫ് മേഖലയായി ഈ സ്ഥലത്തെ പുനര്‍വിജ്ഞാപനം ചെയ്യണമെന്ന് പോര്‍ട്ട് ട്രസ്റ്റിന് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും പറയുന്നു. തുടര്‍ന്നാണ് അനുമതി നീട്ടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍