ലോകകപ്പില്‍ ഇന്ത്യയെ കോഹ്‌ലി നയിക്കും, 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ:എട്ടുവര്‍ഷത്തിനുശേഷം ക്രിക്കറ്റിലെ ലോകകിരീടം ഇന്ത്യയിലെത്തിക്കാന്‍ ഇംഗ്‌ളണ്ടിലേക്ക് തിരിക്കുന്ന ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്ടന്‍ വിരാട് കോഹ്ലി നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സരണ്‍ദീപ് സിംഗ്, ദെബാംഗ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
കോഹ്‌ലിക്കൊപ്പം വൈസ് ക്യാപ്ടന്‍ രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ശിഖര്‍ധവാന്‍, കേദാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ധോണി, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഇടം നേടിയത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. അതേസമയം, ടീമിലുണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്ന അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, ഉമേഷ് യാദവ് എന്നിവര്‍ ടീമില്‍ ഇടം നേടാനായില്ല.മേയ് 30 മുതല്‍ ജൂലായ് 14 വരെയാണ് ലോകകപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍