ഇന്ത്യന്‍ ലോകകപ്പ് ടീം 15ന്

 മുംബൈ: ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വച്ച് അഞ്ച് അംഗ സെലക്ഷന്‍ കമ്മിറ്റി ടീം പ്രഖ്യാപനം നടത്തും. മേയ് 30നാണ് ലോകകപ്പ് ക്രിക്കറ്റിന് തുടക്കം കുറിക്കുക. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ അന്തിമ സംഘത്തെ ഏപ്രില്‍ 23നുള്ളില്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. എങ്കിലും ലോകകപ്പിന് ഏഴ് ദിവസം മുമ്പ് വരെ അന്തിമ സംഘത്തില്‍ അഴിച്ചുപണി നടത്താവുന്നതാണ്. മുംബൈയില്‍ നടക്കുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് ടീം പ്രഖ്യാപനം. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് ഓസ്‌ട്രേലിയയുമായും 13ന് ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയുടെ പാക്കിസ്ഥാനും കൊമ്പുകോര്‍ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍