സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് ചെലവിട്ടത് 156 കോടി

സാന്‍ഫ്രാന്‍സിസ്‌കോ: സ്ഥാപകന്‍ മാര്‍ക്ക് സു ക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം ചെലവിട്ടത് 22.6 മില്യണ്‍ ഡോളര്‍ (എകദേശം 156കോടി). സു ക്കര്‍ബര്‍ഗിന്റെ കുടുംബാംഗങ്ങളുടെ സുരക്ഷാച്ചെലവും ഈ തുകയില്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ഏകദേശം 62 കോടി രൂപയായിരുന്നു സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി കമ്പനി ചെലവിട്ടത്.
കഴിഞ്ഞ വര്‍ഷം ഇരട്ടിയിലധികമായി ചെലവു കൂടിയതിനു പ്രത്യേക കാരണമൊന്നും ഫേസ്ബുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ക്രേംബിജ് അനലറ്റിക വിവാദമുള്‍പ്പെടെയുള്ള ഫേസ്ബുക്കിലെ വലിയ സുരക്ഷാവീഴ്ചകള്‍ വലിയ ചര്‍ച്ചയായതു കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വിവാദങ്ങളും സുക്കര്‍ബര്‍ഗിന്റെ സുരക്ഷാച്ചെലവ് കൂട്ടാന്‍ കാരണമായിട്ടുണ്ടെന്നു വിലയിരുത്തലുണ്ട്. രാജ്യാന്തര യാത്രകള്‍ക്കും മറ്റും സ്വകാര്യ ജെറ്റുകളാണ് സുക്കര്‍ബര്‍ഗ് ഉപയോഗിക്കാറുള്ളത്. ഇതിന്റെ ചെലവും സുരക്ഷാ ച്ചെലവിലാണ് കമ്പനി വകയിരുത്തിയിട്ടുള്ളത്.
സമ്മേളനങ്ങളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ സുക്കര്‍ബര്‍ഗിനായി ചെലവേറിയ തയാറെടുപ്പുകളാണ് സുരക്ഷാ ജീവനക്കാര്‍ നടത്താറുള്ളത്.
സുക്കര്‍ബര്‍ഗിനായി പ്രത്യേക ഇരിപ്പിടംപോലും സുരക്ഷാ ജീവനക്കാര്‍ കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്തിടെ വാര്‍ത്തയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍