മോദി 12നും 18നും അമിത് ഷാ 17നും സ്മൃതി ഒമ്പതിനും കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 12നും 18നും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കും. 12ന് കോഴിക്കോട് എന്‍ഡിഎ റാലിയില്‍ പങ്കെടുക്കും. 18 ലെ പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 17 ന് കേരളത്തിലെത്തും. രണ്ടാമത്തെ വരവില്‍ വയനാട്ടില്‍ പ്രചാരണം നടത്തും. രാഹുല്‍ മത്സരിക്കുന്ന അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ഒമ്പതിന് കേരളത്തിലെത്തും. രണ്ടാമത്തെ വരവില്‍ സ്മൃതിയും വയനാട്ടില്‍ പ്രചാരണം നടത്തും. ഒരു ദിവസം മുഴുവന്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സ്മൃതി സംബന്ധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. കേന്ദ്രമന്ത്രിമാരായ ആര്‍.കെ. സിംഗ് ഒമ്പതിനും സുഷമ സ്വരാജ് 11 നും രാജ്‌നാഥ് സിംഗ് 13 നും നിതിന്‍ ഗഡ്കരി 15 നും നിര്‍മലാ സീതരാമന്‍ 16 നും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഷാനവാസ് ഹുസൈന്‍ 10നും യെദിയൂരപ്പ എട്ടിനും പ്രചാരണത്തിനെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍