ലൂസിഫര്‍ 100 കോടി ക്ലബ്ബില്‍

 മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ നൂറ് കോടി ക്ലബ്ബില്‍. ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗീക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. റിലീസ് ചെയ്ത് എട്ടാം ദിവസമാണ് ലൂസിഫര്‍ നൂറ് കോടി ക്ലബ്ബില്‍ സ്ഥാനം നേടിയത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 3079 തീയറ്ററുകളിലും കേരളത്തില്‍ മാത്രമായി 400 തീയറ്ററുകളിലും പ്രദര്‍ശിപ്പിച്ചു. സിനിമ തുടര്‍ച്ചയായി 100 മണിക്കൂര്‍ പ്രദര്‍ശിപ്പിച്ച് റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍, നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളും നൂറു കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചിരുന്നു. കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തെ അവതരിപ്പിച്ചിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍