മിയയും നമിത പ്രമോദുമൊന്നിക്കുന്ന 'അല്‍ മല്ലു'

 ബോബന്‍ സാമുവലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മിയയും നമിത പ്രമോദും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'അല്‍ മല്ലു' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം യുഎഇയില്‍ ആരംഭിച്ചു. സിദ്ധിഖ്, പ്രേംപ്രകാശ്, ധര്‍മജന്‍, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ ബോബന്‍ സാമവുവലിന്റെ സംവിധാനത്തിലൊരുങ്ങിയതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍