ലീഗ് സ്ഥാനാര്‍ഥികളായി; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമരൂപമായി. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കും. ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നേരത്തേ, പൊന്നാനിയില്‍നിന്ന് ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നത് നേതൃത്വത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പൊന്നാനിയിലെ മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഇത്തരം ആവശ്യം മുന്നോട്ട് വച്ചത്. പകരം പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കണം എന്നാണ് ആവശ്യ ഉയര്‍ന്നത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് നിലവിലെ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കുകയുള്ളുവെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലീഗിന് നല്‍കാമെന്ന ധാരണയിലാണ് ലീഗിന്റെ ആവശ്യം യുഡിഎഫ് തള്ളിയതെന്നാണ് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍