കുമ്പളങ്ങി നൈറ്റ്‌സിനെ പ്രശംസിച്ച് കാര്‍ത്തി

എന്നെങ്കിലുമൊരിക്കല്‍ ഇതുപോലൊരു ചിത്രം ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നതായി തമിഴിലെ യുവതാരം കാര്‍ത്തി. കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തെക്കുറിച്ചാണ് കാര്‍ത്തി തുറന്നു പറഞ്ഞത്. കേരളത്തിന കത്തും പുറത്തും മികച്ച പ്രതികര ണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുമ്ബളങ്ങി നൈറ്റ്‌സ് കണ്ട ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റാണ് സിനിമാലോ കത്ത് ചര്‍ച്ചയാകുന്നത്. ' കുമ്പളങ്ങി നൈറ്റ്‌സ് മനോഹരമായ ചിത്രമാണ് . തടസമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശയും നിറഞ്ഞതുമാണ്. ഇതുപോലൊരു ചിത്രം എന്നെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ആഗ്രഹിക്കുന്നു', കാര്‍ത്തി കുറിച്ചു. നവാഗതനായ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍, അന്നബെന്‍, ഗ്രേസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, നസ്രിയ നസീം എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍