ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഇന്ത്യയില്‍

കൊച്ചി: ലോകത്ത് ഏറ്റവും കുറ ഞ്ഞ വിലയ്ക്ക് മൊബൈല്‍ ഇന്റ ര്‍നെറ്റ് ലഭിക്കുന്ന രാജ്യം നമ്മുടെ ഇന്ത്യയാണ്.ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റയ്ക്ക് ഇന്ത്യയിലെ ശരാശരി വില18 ആണെന്നിരിക്കെ വിദേശ രാജ്യങ്ങളില്‍ ഡാറ്റക്ക് വന്‍ വില നല്‍കേണ്ടതായുണ്ട്. മൊ ബൈ ല്‍ സിം ഡാറ്റ പ്ലാനുകള്‍ സംബന്ധിച്ച് കേബിള്‍.കോ.യു.കെ നടത്തിയ ഗവേഷണപ്രകാരം അമേരിക്കയില്‍ 12.37 ഡോളറാണ് ശരാശരി വില. അതായത്, ഏകദേശം 872 രൂപ! ബ്രിട്ടനില്‍ 452 രൂപ കൊടു ക്ക ണം (6.42 ഡോളര്‍). ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് മൊ ബൈ ല്‍ ഇന്റര്‍നെറ്റ് ഡാറ്റ കിട്ടുന്നത് ഇന്ത്യയിലാണ്. കിര്‍ഗിസ്താന്‍, കസാ ക്കി സ്താന്‍, ഉക്രെയിന്‍, റുവാണ്ട എന്നിവയാണ് ഇന്ത്യയ്ക്ക് തൊട്ടു പിന്നില്‍ യഥാക്രമമുള്ളത്. വില ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിലാണ്; 75.20 ഡോളര്‍ (ഏകദേശം 5,300 രൂപ). ഇക്വറ്റോറിയല്‍ ഗിനിയ, സെന്റ് ഹെലെന, ഫോക്‌ലന്‍ഡ് ഐലന്‍ഡ്‌സ്, ജിബൂട്ടി എന്നീ രാജ്യങ്ങളിലും വില ആയിരത്തിനു മേലെയാണ്. ഇന്റര്‍നെറ്റ് ഡാറ്റയ്ക്ക് ആഗോള ശരാശരി വില 8.53 ഡോളറാണ് (600 രൂപ). കുറഞ്ഞ ഡാറ്റാ ചെലവില്‍ ഏഷ്യന്‍ രാജ്യ ങ്ങള്‍ തന്നെയാണ് മുന്നില്‍. ആദ്യ 20 രാജ്യങ്ങളില്‍ പത്തും ഏഷ്യ യില്‍ നിന്നാണ്. ഒരു ജിബിക്ക് ശരാശരി 55 രൂപയുമായി ശ്രീല ങ്കയാണ് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാമത്. പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും വില താരതമ്യേന കുറവാണ്. കുറഞ്ഞ മൊബൈല്‍ ഡാറ്റ വില, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ കുതിപ്പുണ്ടാക്കുന്നുണ്ടെങ്കിലും ടെലികോം കമ്പനികളുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും മിക്ക കമ്പനികളും നഷ്ടമാണ് കുറിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍