ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ നടപടിയെടുത്തില്ല: പ്രതിരോധമന്ത്രി

ചെന്നൈ: ഭീകരവാദം തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെ ട്ടുവെന്നും തങ്ങള്‍ അത് ചെയ്തുവെന്നും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍.ഭീകരതയെ ചെറുക്കാനാണ് ഇന്ത്യ തീരുമാനിച്ച തെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരെ യാതൊരുനടപടിയും സ്വീകരിച്ചില്ല മറിച്ച് അവരെ പരിശീലിപ്പി ക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കുകയും ഭീകരരെ സഹായിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഫെബ്രുവരി 26 ന് ഇന്ത്യ നടപടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കാതെ വന്നതോടെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ തീരുമാനിച്ചതെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍