ആരോഗ്യസേവന നിയമം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നു രാഹുല്‍

റായ്പുര്‍: എല്ലാവര്‍ക്കും ആരോഗ്യ ശുശ്രൂഷ ഉറപ്പുവരുത്തുന്ന തിനുള്ള ആരോഗ്യസേവനാ വകാശ നിയമം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടു ത്തുന്നത് പരിഗണിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമ ന്ത്രി  നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെ കടന്നാക്രമിച്ച രാഹുല്‍ രാജ്യത്തെ പത്തിരുപതു വ്യവസായികള്‍ക്കു സര്‍ക്കാര്‍ പണം നല്‍കുന്ന പദ്ധതിയാണിതെന്ന് പരിഹസിച്ചു. ആരോഗ്യരംഗത്തെ പ്രഫഷണലുകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ മൂന്നു കാര്യങ്ങള്‍ ഉള്‍പ്പെടുത്തനാണ് പരിഗണിക്കുന്നത്. എല്ലാ ഇന്ത്യക്കാര്‍ക്കും ആരോഗ്യശുശ്രൂഷ നല്‍കുന്നതിനുള്ള ആരോഗ്യസേവനാ വകാശനിയമം, ആരോഗ്യരംഗത്തെ സര്‍ക്കാര്‍ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമായി ഉയര്‍ത്തുക, രാജ്യത്തെ ഡോക്ടര്‍മാരുടെയും ആരോഗ്യസേവന പ്രഫഷണലുകളുടെയും എണ്ണം വര്‍ധിപ്പിക്കുക എന്നിവയാണിവ ചോദ്യങ്ങള്‍ക്കു മറുപടിയായി രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗ്രാമീണ വ്യവസ്ഥയില്‍നിന്ന് നാഗരിക വ്യവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഒരു വന്‍മാറ്റമാണ്. ലളിതമായ ഒന്നല്ല; അത്യന്തം വേദനാജനകമായ ഒന്നാണ് ഈ മാറ്റമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി 21ാം നൂറ്റാണ്ടില്‍ ഏതൊരു സര്‍ക്കാരും സ്വീകരിക്കേണ്ട മൂന്നു കാര്യങ്ങളുണ്ട്. ആദ്യം നമുക്ക് തൊഴിലില്ലായ്മ പരിഹരിക്കണം, രണ്ടാമതായി കുറഞ്ഞചെലവില്‍ മികച്ച ഉന്നത വിദ്യാഭ്യാസം നല്‍കണം, മൂന്നാമതായി മികച്ച ആരോഗ്യസേവന സംവിധാനമുണ്ടാകണം: രാഹുല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍