വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി ദേശീയ കോണ്‍ക്ലേവ് നടത്തി

കോഴിക്കോട്: വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്ന് ദേശീയ കോണ്‍ക്ലേവ്. ദേശീയ മാധ്യമനയ രൂപീകരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാഡമിയും നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ കേരളയും സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ദേശീയ തലത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും മാധ്യമ പ്രവര്‍ത്തന രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയുമാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്. 
ഇതോടനുബന്ധിച്ച് ഓപ്പണ്‍ ഫോറവും നടന്നു. മാധ്യമ രംഗത്തെ വനിതകള്‍; ഇല്ലാതാവുന്നവരും അതിജീവിക്കുന്നവരും, സൈബര്‍ നിയമങ്ങളും മാധ്യമ പ്രവര്‍ത്തകരും എന്നീവിഷയങ്ങളിലാണ് ഓപ്പണ്‍ ഫോറം നടന്നത്. പിക്കിള്‍ജാര്‍ ടൂറിംഗ് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ വാസന്തി ഹരിപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ .എസ് ബാബു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ രജി ആര്‍ . നായര്‍, കേരള മീഡിയ അക്കാഡമി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജേര്‍ണലിസം ഫാക്കല്‍റ്റി കെ. ഹേമലത, പത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗീത അറുവാമുദന്‍ , ജനയുഗം മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ ഗീത നസീര്‍ , കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ , മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കെ.എം ബീന, എഴുത്തുകാരി എച്ച്മുക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍