കളങ്കില്‍ മാധുരി ദീക്ഷിത്ത്, ഒപ്പം ആലിയയും

മാധുരി ദീക്ഷിത്തും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കളങ്ക് ഏപ്രില്‍ 17 നു തിയേറ്ററുകളിലെത്തും. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക് ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ബെഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. ഇത് ശ്രീദേവിയാണ് ചെയ്യാനിരുന്നത്. ശ്രീദേവിയുടെ മരണത്തെ തുടര്‍ന്നാണ് മാധുരിക്ക് നറുക്ക് വീണതെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു. മാധുരിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍, വരുണ്‍ ധവാന്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിര്‍മ്മാതാവ് കരണ്‍ ജോഹറിന്റെ സ്വപ്‌ന പദ്ധതിയാണിത്. 21 വര്‍ഷത്തിന് ശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കളങ്കിനുണ്ട്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രീതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍