ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും

തൊണ്ടി മുതലും ദൃക് സാക്ഷിയ്ക്കും ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍.ശ്യാം പുഷ്‌കരന്റെ രചനയിലാണ് ഫഹദ് ഫാസില്‍ സിനിമ ഒരുങ്ങു ന്നത്. ജൂലായില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ദിലീഷ് പോത്തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലും ഫഹദ് ഫാസിലായിരുന്നു നായകന്‍.രണ്ടാമത്തെ സിനിമയായ തൊണ്ടി മുതലും ദൃക് സാക്ഷിയില്‍ ഫഹദ് ശ്രദ്ധേയ കഥാപാത്ര ത്തെ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തി നുശേഷം ഫഹദും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കു ന്നു എന്നതാണ് മറ്റൊരു പ്രത്യേകത.ശ്യാമിന്റെ തിരക്കഥയില്‍ ഒരുങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് വിജയകരമായി മുന്നേറുകയാണ്. ട്രാന്‍സിന്റെ ലൊക്കേഷനിലാണ് ഫഹദിപ്പോള്‍. ഇത് കഴിഞ്ഞാണ് ദിലീഷ് പോത്തന്‍ ചിത്രത്തില്‍ അഭിനയിക്കുക. നായികയെ തീരുമാനിച്ചി ട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍