ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതുന്നതു പ്രധാനമന്ത്രി അവസാനിപ്പിക്കണം: പ്രിയങ്ക

മിര്‍സാപുര്‍: പൊതുജനം വിഡ്ഢികളാണെന്നു കരുതുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗംഗാ യാത്രയിലെ അവസാന ദിവസം ജനങ്ങളുമായി സംവദിക്കുകയായി രുന്നു അവര്‍. പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ആക്രമിച്ചു. നിങ്ങള്‍ ഭാഗമായ സംവിധാനത്തെയും ആക്രമിച്ചു പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനം വിഡ്ഢിയാണെന്നും കരുതുന്നത് പ്രധാനമന്ത്രി നിര്‍ത്തണം, അവര്‍ എല്ലാം കാണുന്നുണ്ട്. അപമാനിക്കപ്പെടുന്നതില്‍ ഭയമില്ല. നിങ്ങള്‍ എപ്പോഴെല്ലാം അപമാനിച്ചാലും പോരാടാന്‍ കൂടുതല്‍ കരുത്തുണ്ടാവുമെന്നും പ്രിയങ്ക പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍