മംഗളൂരുവില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നു; അനധികൃത പാര്‍ക്കിംഗിന് വന്‍ പിഴ

മംഗളൂരു: അനധികൃത വാഹന പാര്‍ക്കിംഗിനെതിരേ കര്‍ശന നടപ ടി സ്വീകരിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് പട്ടീലിന്റെ നിര്‍ദേശം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടി കൂടി വന്‍ പിഴയീടാക്കാനാണ് തീരുമാനം. വലിയ വാഹനങ്ങള്‍ക്ക് 1,600 രൂപ, ഇടത്തരം വാഹനങ്ങള്‍ക്ക് 1,350 രൂപ, ചെറു വാഹനങ്ങള്‍ക്ക് 1,100 രൂപ, ഇരുചക്ര വാഹനങ്ങള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് പിഴയീടാക്കുക. കഴിഞ്ഞയാഴ്ചയാണ് സന്ദീപ് പട്ടീല്‍ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റെടുത്തത്. നഗരത്തിലെ പാര്‍ക്കിംഗ് നിരോധിത മേഖലകളിലും റോഡിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കസ്റ്റഡിയി ലെടു ത്ത് കൊണ്ടുപോകാന്‍ പ്രത്യേക വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉടമ പോലീസ് സ്റ്റേഷനിലെത്തി പിഴയടച്ചാലേ വാഹനം വിട്ടുകിട്ടു കയുള്ളൂ. ഇതുകൂടാതെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍, എയര്‍ ഹോണുകള്‍ ഉപയോഗിക്കല്‍, ചില്ലുകളില്‍ കൂളിംഗ് സ്റ്റിക്കര്‍ ഒട്ടിക്കല്‍, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ പ്രവര്‍ത്തിക്കാ തിരിക്കല്‍ എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍