യുദ്ധവും സമാധാനവും

പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞപ്പോള്‍ നമുക്ക് ആ സംഭവസ്ഥ ലത്ത് വെച്ച് തന്നെ നഷ്ടമായത് സി.ആര്‍.പി.എഫിന്റെ നാല്‍പത് ധീരജവാന്മാരെ. ഏതാനും ദിവസങ്ങള്‍ക്കു ശേഷം പാക്കിസ്ഥാ നിലെ ബാലാക്കോട്ട് മേഖലയില്‍ പുല്‍വാമ സംഭവത്തിന്റെ തിരി ച്ചടിയായി നമ്മുടെ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈ ക്കില്‍ അവിടത്തെ ഭീകരകോട്ട തകര്‍ന്നുവെന്നും നൂറ് കണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടുഎന്നും കേന്ദ്രവക്താക്കളും പത്രമാധ്യമങ്ങളും നമ്മോടു പറഞ്ഞു. പുല്‍വാമയില്‍ ഏറ്റ ഗുരുതരമായ നഷ്ടത്തിന്റെ കനത്ത ആഘാതത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകായിരുന്ന നമുക്കതൊ രാ ശ്വാസമായിരുന്നു. രാജ്യം മുഴുവന്‍ ആ വാര്‍ത്ത ആഘോഷിക്ക പ്പെ ടുകയും ചെയ്തു. ബാലകോട്ടിലെ ഇന്ത്യന്‍ ഓപറേഷനിടെ വി മാ നം തകര്‍ന്നതിനെ തുടര്‍ന്ന് പാരച്ച്യൂട്ടില്‍ രക്ഷപ്പെട്ട് ആസാദ് കാശ്മീര്‍ പ്രദേശത്ത് നിലം തൊടേണ്ടി വന്ന നമ്മുടെ എയര്‍ ഫോഴ്‌സ് പയലറ്റ് വിങ്ങ് കമാണ്ടര്‍ അഭിനന്ദന്‍ പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിയില്‍ യുദ്ധത്തടവുകാരാവേണ്ടി വന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദ ത്തിന്റെയും യുദ്ധത്തടവുകാരെ സംബന്ധിച്ച ജനീവാ കരാറിന്റെ യും പിന്‍ബലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്വതന്ത്ര നാവുകയും തുടര്‍ന്ന് അര്‍ഹമായ ഔപചാരികതകളോടെ തന്നെ ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെ പാക്കിസ്ഥാന്‍ പട്ടാളം നമ്മുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള പ്രതികരണമെ ന്നോണം അതിര്‍ത്തിയില്‍ ചില വെടിവെപ്പുകളും ആക്രമണ ശ്രമങ്ങളും നടത്തിയെങ്കിലും അത് കാര്യമായി ഏറ്റില്ല. അഭിനന്ദിനെ തിരിച്ചേല്‍പിക്കുമ്പോള്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞത് പാക്കിസ്ഥാന്‍ ഇന്ത്യയോട് തിരിച്ചടിക്കാന്‍ ശ്രമിച്ചത് തങ്ങള്‍ക്ക് ഇന്ത്യയെ പ്രതിരോധിക്കാന്‍ ശേഷിയും അവകാശവും ഉണ്ടെന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനാണെന്നും യുദ്ധമല്ല സമാധാന മാണ് ഇരുകൂട്ടര്‍ക്കും നല്ലത് എന്ന ഒരുസന്ദേശം ഇന്ത്യക്ക് നല്‍കാനാ ണ് അഭിനന്ദിനെ തിരിച്ചേല്‍പിക്കുന്നതെന്നുമായിരുന്നു. എന്നാല്‍ നമ്മുടെ രാജ്യം ഇതിനോട് പ്രതികരിച്ചത് ആ അര്‍ത്ഥിലല്ല പാക്കി സ്ഥാന്റെ നടപടിയെ കാണുന്നതെന്നും ജനീവാകരാറിന്റെ അടിസ്ഥാനത്തിലുള്ള പാക്കിസ്ഥാന്റെ നടപടി മാത്രമാണതെന്നും തന്നെ.ഏതായാലും ഒരു യുദ്ധത്തിന്റെ മണം ചെറുതായി അടിച്ചത് തല്‍ക്കാലം അപ്രത്യക്ഷമായിരിക്കുന്നു. ഇന്ത്യയില്‍ ലോകസഭയി ലേക്കുള്ള ഒരു പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ ക്കുന്ന ഒരു സന്ദര്‍ഭത്തിലാണല്ലോ ഇതൊക്കെ സംഭവിച്ചി രിക്കുന്നത്. അതുകൊണ്ട് തന്നെ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഏതാണ്ട് സാധാരണ നിലയിലായപ്പോള്‍ സ്വാഭാവികമായും നമ്മുടെ സര്‍ജി ക്കല്‍ സ്‌ട്രൈക്കിനെയും അതിന്റെ ഫലങ്ങളെയും ഭവിഷ്യത്തുക ളെയുമൊക്കെ പറ്റി ഭരണപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാദകോലാഹലങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ബാലാകോട്ടെ ഇന്ത്യന്‍ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് ഭരണപ ക്ഷം പറയുമ്പോള്‍ പ്രതിപക്ഷം വിദേശമാധ്യമവാര്‍ത്തകളെ കൂട്ടുപിടിച്ച് അത് ഖണ്ഡിക്കുന്നു.ചുരുക്കത്തില്‍ ആ ഏക്ഷന്റെ പ്രാധാന്യമേ നഷ്ടപ്പെട്ടു എന്ന രീതിയിലാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.അതേ സമയം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക മായി ബാലാകോട്ടിലെ ഭീകരരുടെയും പാക്കിസ്ഥാന്റേയും നഷ്ടക്ക ണക്കുകള്‍ ഇതുവരെ നിരത്തിയിട്ടുമില്ല.എന്നാല്‍ കാവല്‍ക്കാരന്‍ കള്ളം പറയുന്നു എന്ന് പ്രതിപക്ഷവും പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് പാക്കിസ്ഥാന്റെ സ്വരമെന്ന് ഭരണപക്ഷവും വാചാടോപം നട ത്തു ന്നു. ഇതിനു രണ്ടിനുമിടയില്‍ പെട്ട ദേശസ്‌നേഹികളായ സാധാരണ ഇന്ത്യാക്കാര്‍ യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച് ആശയ ക്കുഴപ്പത്തി ലുമായിരിക്കുന്നു.പിന്നെയുള്ള അവരുടെ ഒരു സമാധാ നം തല്‍ക്കാലം ഒരു യുദ്ധം ഒഴിഞ്ഞുപോയല്ലോ എന്നത് മാത്രമാണ്. യുദ്ധസാധ്യതകളെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ് ഇക്കഴിഞ്ഞ ദിവസം മലയാളികള്‍ക്കിടയില്‍ സമൂഹമാധ്യമങ്ങളില്‍ മിന്നിമറഞ്ഞ ഒരു പ്രസക്തമായ സന്ദേശം ഓര്‍ത്തുപോയത്. ആ സന്ദേശം ഇങ്ങിനെ യായിരുന്നു. 'ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ പാക്ക് യുദ്ധം കാത്തിരിക്കുന്നത്.യുദ്ധത്തിന്റെ ഭീകരതകള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, യുദ്ധമെന്നത് ഒരു വീഡിയോ ഗെയിമാണ് എന്ന് മനസ്സിലാക്കിയിരിക്കുന്ന ഒരു തലമുറയില്‍ നിന്ന് അങ്ങിനെയല്ലാതെ പ്രതീക്ഷിക്കാനും വയ്യ.പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഒരു യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത് .ഒന്നാമത്തേത് പാക്കിസ്ഥാനോട് ഇന്ത്യയ്ക്ക് എളുപ്പത്തില്‍ ജയിക്കാന്‍ കഴിയുമെന്നത്. രണ്ടാമത്തേത് യുദ്ധം അങ്ങ് കാശ്മീരിലല്ലെ നമുക്കിവിടെ ഗാലറിയിലിരുന്ന് കളി കാണാമെന്നത്. രണ്ടും ഭീമാബദ്ധങ്ങളാണ്.യുദ്ധത്തിന്റെ സാങ്കേതി കാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. പക്ഷെ ആരാണ് ജയിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്ക് തള്ളിവിട്ടിട്ട് എന്തുജയമാണ് നാം നേടാന്‍ പോവുന്നത്. ആണവശക്തിയായ, ഒട്ടും ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണകൂടമുള്ള പാക്കിസ്ഥാനോട് യുദ്ധത്തിന് പോവുന്നത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും.ഒരു യുദ്ധ ത്തിന് പോയാല്‍ മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമൊക്കെ പാക്കിസ്ഥാനേക്കാള്‍ ഇന്ത്യയ്ക്ക് ഭാരമാവുകയും ചെയ്യും.130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് 20 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും.പക്ഷെ അതിന്റെ ഒരു മറുവശമുണ്ട്.അവര്‍ക്ക് 20 കോടി ജനങ്ങളുടെ ദുരിതം പരിഹ രിച്ചാ ല്‍ മതിയാകും.നമുക്ക് 130 കോടി ജനങ്ങളുടെ ദുരിതം കാണേണ്ടി വരും.ഇവിടെ യുദ്ധം നടക്കട്ടെ നമുക്ക് ടിവിയില്‍ കളി കാണാം എന്ന ചിന്തയാണ് ഏറ്റവും ഭീകരം.ബോംബോ മിസൈലോ ഒന്നും കേരളത്തിലെത്തിയില്ലെങ്കിലും യുദ്ധാനന്തര കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്ന് കേരള മായിരിക്കും.മറ്റുള്ളവര്‍ക്കെല്ലാം രണ്ട് നേരം തിന്നാനുള്ള അരിയും ഗോതമ്പുമെങ്കിലും അവരുടെ മണ്ണില്‍ നിന്ന് കിട്ടിയേ ക്കും. നമു ക്കൊ രിക്കലും കോണ്‍ക്രീറ്റ് കാടുകളില്‍ നിന്ന് കൊയ്‌തെടുത്ത് വിശപ്പടക്കാനാവില്ല.റബ്ബര്‍പാല്‍ കുടിച്ച് ദാഹമകറ്റാനും പറ്റില്ല.ഒരു യുദ്ധമുണ്ടാവുമ്പോള്‍ മാത്രമായിരിക്കും ചൈനയുള്‍പ്പെടെ നമ്മുടെ അയല്‍ക്കാര്‍ അതിനെ എങ്ങിനെ മുതലാക്കുമെന്നും അമേരിക്കയു ള്‍പ്പെടെ നമ്മുടെ സംഖ്യകക്ഷികള്‍ കാലുവാരുമെന്നും നാം തിരിച്ച റിയുക.യുദ്ധമുണ്ടാവുന്നപക്ഷം രാജ്യത്തിനകത്തെ സകലമാന വി ഘ ടനവാദികളും രാജ്യത്തിനെതിരെ ഐക്യപ്പെടുകയും ചെയ്യും. രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി കാണിച്ച് നാം ആവേശം കൊള്ളുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ്.ഹാഷ് ടാഗുകള്‍ കൊണ്ടോ സ്‌മൈലികള്‍ കൊണ്ടോ തീര്‍ക്കാവുന്നതല്ല യുദ്ധവും യുദ്ധാനന്തര കെടുതികളും എന്ന് എന്നാണ് നാം തിരിച്ചറിയുക.'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍