സൗരോര്‍ജ പദ്ധതികള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി

മാനന്തവാടി: സൗരോര്‍ജ പദ്ധതികള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കു മെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. മാനന്തവാടി നഗരസഭ പൂര്‍ത്തീകരിച്ച ഗവ. യുപി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയം, ഹരിത പന്തല്‍, സോളാര്‍ കാമ്പസ്, കുട്ടികള്‍ക്കുള്ള സൈക്കിള്‍ വിതരണം എന്നിവയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവൈ ദ്യു ത പദ്ധതികൊണ്ട് മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാം എന്ന് കരുതണ്ട. നിലവില്‍ 30 ശതമാനം വൈദ്യുതി ഉത്പാദനമാണ് സംസ്ഥാ നത്ത് നടക്കുന്നത്. ബാക്കി വില കൊടുത്ത് വാങ്ങുകയാണ്. അത് കൊണ്ട് തന്നെ സൗരോര്‍ജപദ്ധതികളാണ് ഇനിയുള്ള കാലം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റിയ മാര്‍ഗമെന്നും മിച്ചം വരുന്ന വൈദ്യുതി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി എം.എം. മണി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക മേരി അരൂജ, മറ്റ് അധ്യാപകര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു. ജില്ലയിലെ ഏറ്റവും നല്ല ഗ്രന്ഥശാലയ്ക്കുള്ള അവാര്‍ഡ് നേടിയ ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥശാലയ്ക്കും നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ട്‌റേയും എന്നിവരെ ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ടി. ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, കൗണ്‍സിലര്‍ പി.വി. ജോര്‍ജ്, കൗണ്‍സിലറും പിടിഎ പ്രസിഡന്റുമായ കെ.ബി. ജുബൈര്‍, തുടങ്ങിയവര്‍ പ്രസ ംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍