മേയ്ക്കു തിരിച്ചടി; ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. 242 നെതിരേ 391 വോട്ടുകള്‍ക്കാണ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാര്‍ ചൊവ്വാഴ്ച രാത്രി പാര്‍ലമെന്റ് തള്ളിയത്. ഇത് രണ്ടാംതവണയാണ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്.
നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്. ബുധനാഴ്ച കരാര്‍ ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍വാങ്ങുന്ന കാര്യത്തില്‍ വോട്ടിംഗ് നടക്കും.
ഈ വോട്ടിലും ഗവണ്‍മെന്റ് പക്ഷം പരാജയപ്പെടുമെന്നാണു സൂചന. അങ്ങനെ സംഭവിച്ചാല്‍ പ്രധാനമന്ത്രി രാജിവയ്ക്കുകയോ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടീഷ് പിന്മാറ്റം നീട്ടിവയ്ക്കുകയോ ചെയ്യേണ്ടിവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍